Kerala

മാധ്യമങ്ങൾ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു-ഷെയ്ൻ നിഗം

A media campaign helped locate and identify the boy-Shane Nigam

കൊച്ചി: അബിഗേൽ സാറയെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കേരളം. കൂട്ടായ പരിശ്രമങ്ങൾക്കും പ്രാർഥനകൾക്കും കൂടിയാണ് കുഞ്ഞിനെ കണ്ടെത്തിയതോടെ പരിഹാരമായത്. ഇന്നലെ വൈകുന്നേരത്തോടെ തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ 20 മണിക്കൂറുകൾക്ക ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കുട്ടിയെ കണ്ടെത്താൻ സഹായിച്ചവർക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ് ഈ അവസരത്തിൽ നടൻ ഷെയ്ൻ നിഗം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ലെന്നും പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികൾക്ക് ജില്ലവിട്ട് പുറത്ത് പോകാൻ സാധിക്കാതെ പോയതെന്നും ഷെയ്ൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിൻറെ പൂർണ രൂപം

കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.
രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.
1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.
2. പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികൾക്ക് ജില്ലവിട്ട് പുറത്ത് പോകാൻ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു.
സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button