Kerala

ഇടുക്കിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

A girl who was tortured in Idukki has surrendered to death

കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു. സ്വയം തീകൊളുത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് മരിച്ചത്. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സിച്ചത്.

കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയിലാണ് സംഭവം. ഒക്ടോബര്‍ 24 ന് രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാര്‍ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. Also Read: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ മനു (മനോജ്) വിനെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് വീട്ടുകാര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button