യാത്രയയപ്പ് സംഗമവും, വായനശാലയിലേക്ക് ആവശ്യ വസ്തു കൈമാറ്റവും നടത്തി
A farewell meeting was held and the necessary items were handed over to the library

ദേശമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ് സ്ഥാപക നോ താവും,52 വർഷക്കാലം ദേശമംഗലം സെൻ്ററിൽ വ്യാപാരം നടത്തി വരികയും ചെയ്തിരുന്ന എൻ.മൊയ്തീൻ ചാവക്കാടിന് യാത്രയയപ്പും ദേശമംഗലം ഗ്രാമീണ വായനശാലയിലേക്കുള്ള അവശ്യ വസ്തുക്കളുടെ കൈമാറ്റവും നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വായനശാല ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമം ചേലക്കര നിയോജക മണ്ഡലം കൺവീനർ കെ.എം.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് ജി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ല സെക്രട്ടറി സുബൈർ വാഴാലിപ്പാടം മുഖ്യ അധിതിയായി പങ്കെടുത്ത പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി പി.എ.എം.അഷറഫ് മുഖ്യ പ്രഭാഷണം നടത്തി , കെ.എം.മുഹമ്മദ് മൊയ്തീന് ഷാളണിയിക്കുകയും, ജി.ഹരിദാസ് ഉപഹാരം നൽകുകയും ചെയ്തു.
ദേശമംഗലം വായനശാലയിലേക്ക് ആവശ്യമായ വസ്തുക്കൾ ട്രഷറർ പി.നന്ദകുമാർ വായനശാല സെക്രട്ടറി കെ.ശശീധരന് കൈമാറി. വ്യാപാരി വരവൂ യൂണിറ്റ് സെക്രട്ടറി അബ്ദുൾ അസീസ്, പാഞ്ഞാൾ യൂണിറ്റ് സെക്രട്ടറി രാജഗോപാൽ , കെ.സുരേഷ് ബാബു , അബ്ദുൾ അസീസ് ഉണ്ണികുട്ടൻ അറഫ് ( വാഹ) സംസാരിച്ചു
റിപ്പോർട്ട്: ബാബു കാങ്കലാത്ത്