വെടിവെപ്പിൽ ഒരു മരണം; പോലീസുമായി ഏറ്റുമുട്ടി പ്രവർത്തകർ
A death in a shooting; Activists clash with police
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പോലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. വെടിവെപ്പിൽ പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചെങ്കിലും പോലീസ് നിഷേധിച്ചു.
സെക്രട്ടറിയേറ്റിന് പുറത്ത് സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിന് നേർക്ക് പോലീസ് വെടിയുതിർത്തുവെന്നും ബിജെപി പ്രവർത്തകനായ ഉലൻ റോയ്(50) കൊല്ലപ്പെട്ടുവെന്നുമാണ് പഞ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കൻ ബംഗാളിൽ ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിന് ബിജെപി ആഹ്വാനം ചെയ്‌തു. വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ മാത്രമാണ് പോലീസ് ശ്രമിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെട്ടുവെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനയച്ചെന്ന് പോലീസ് പറഞ്ഞു.
പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുന്നതിൻ്റെയും ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഏറ്റുമുട്ടൽ രൂക്ഷമായതോടെ സമരക്കാരെ നേരിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതായും വെടിയുതിര്‍ത്തതായും പോലീസ് പറഞ്ഞു.