India

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ കോവിഡ് രോഗബാധ; ആകെ രോഗികളുടെ എണ്ണം 46 ലക്ഷം പിന്നിട്ടു

97570 new Covid infections in India in last 24 hours; The total number of patients has crossed 46 lakhs

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് പിടിച്ചത്. ഇതുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് രണ്ടാമതുള്ള ഇന്ത്യയില്‍ 46,59,985 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 1201 മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 77472 ആയി. നിലവില്‍ ഇന്ത്യയില്‍ ചികിത്സയില്‍ ഉള്ളത് 958316 പേരാണ്. 3542663 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മഹാരഷ്ട്രയില്‍ മാത്രം ആകെ രോഗബാധികരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 990795 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 23446 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 28282 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്. അതേസമയം 700715 പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചു. തമിഴ്നാട്ടിൽ 5519 ആളുകൾക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. 6006 പേർക്കാണ് രോഗമുക്തി. 77 മരണം കൂടി റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ 987, കോയമ്പത്തൂരിൽ 394 പുതിയ രോഗികൾ.

കേരളത്തില്‍ ഇന്നലെ 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52 , ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button