India

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 92,071 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു

92,071 more Covid cases in 24 hours in India; The total number of infected persons has crossed 48 lakhs

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതർ 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,071 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിനം 90000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സമയത്ത് 1136 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി ഉയർന്നു. ഇതിൽ 9,86,598 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

37,80,108 പേർക്ക് അസുഖം ഭേദമായി. ആകെ മരണം 79,722 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button