81 people arrested more than 100 motorcylce seized in oman police for violations l ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ ഒമാന്‍ പോലീസ്]
മസ്കത്ത്: ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ കടുത്ത നടപടിയുമായി റോയല്‍ ഒമാന്‍ പോലീസ് രംഗത്ത്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിസ്വയിൽനിന്ന് 102 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: മാനദണ്ഡങ്ങൾ ലംഘിച്ച 47 തെരുവു കച്ചവടക്കാർ ദുബൈയിൽ അറസ്റ്റിൽ
നിയമലംഘനം നടത്തിയതിൽ 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദാഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്, നിസ്വ സ്പെഷ്യൽ ടാസ്ക് പോലീസ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ നടപടി. ഇതിനടിയിൽ ഒമാനില്‍ നിന്നും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികൾ അറസ്റ്റിൽ. റോയല്‍ ഒമാന്‍ പൊലീസ് ഇവരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പോലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരിൽ തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചതും ലഹരി മരുന്ന് പിടികൂടിയതും. അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഇവര്‍ ബാഗുകളില്‍ ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ശേഖരവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്നും 900 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്. ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസിന്‍റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.