India
രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 കോവിഡ് ബാധിതർ; 836 മരണം
61,408 Covid victims in 24 hours in the country; 836 deaths
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 31,06,349 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 836 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിക്കുകയും 57,468 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 23,38,036 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 57,542 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്., കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.