ഇന്ത്യയിൽ 43,893 കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 58,439 പേർ രോഗമുക്തി നേടി
43,893 Covid cases in India; In 24 hours, 58,439 people recovered
ന്യൂഡല്‍ഹി: രാജ്യത്ത് 43,893 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,90,322 ആയി. കോവിഡ് ബാധയെ തുടര്‍ന്ന് 508 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,20,010 ആയി. നിലവില്‍ 6,10,803 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെക്കാള്‍ 15,054 കേസുകള്‍ കുറവുണ്ട്. നിലവില്‍ 72,59,509 പേര്‍ കോവിഡില്‍നിന്ന് മുക്തി നേടി. 24 മണിക്കൂറിനിടെ 58,439 പേരാണ് രോഗമുക്തി നേടിയത്.
ഒക്ടോബര്‍ 27 വരെ 10,54,87,680 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 10,66,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍.