Kerala

വാടക 3.5 ലക്ഷം: ഹോട്ടല്‍ നടത്തിപ്പ് മയക്കുമരുന്ന് കച്ചവടത്തിന്

3.5 lakhs in rent: Hotel management for drug dealing

ബെംഗളുരു: മയക്കുമരുന്ന് കച്ചവടവും പാർട്ടികളും ലക്ഷ്യമിട്ടാണ് അനൂപ് മുഹമ്മദ് ബെംഗളുരുവിലെ കല്യാൺ നഗറിലെ ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തി. അനൂപിന്റെയും സംഘത്തിന്റെയും ഹോട്ടൽ കേന്ദ്രീകരിച്ചുളള മയക്കുമരുന്ന് ഇടപാടുകൾ മാസങ്ങളായി നിരീക്ഷിച്ചതിന് ശേഷമാണ് എൻ.സി.ബി. പിടികൂടുന്നത്. ഈ ഹോട്ടൽ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.

25 ലക്ഷം രൂപ മുൻകൂർ നൽകി മൂന്നരലക്ഷം രൂപ പ്രതിമാസ വാടയ്ക്കാണ് അനൂപ് മുഹമ്മദും മറ്റുരണ്ടുപേരും ചേർന്ന് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോട്ടലുടമകളുമായി കരാർ വെച്ചത്.

ഹോട്ടലിന്റെ 205-ാം നമ്പർ മുറിയില്‍ അനൂപ് താമസവും തുടങ്ങി. ബിനീഷ് കോടിയേരി അടക്കമുളള നിരവധി പ്രമുഖർ ഇവിടെ സന്ദർശകരായി എത്തിയിട്ടുണ്ടെന്ന് അനൂപ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയി. കൂടാതെ ഈ ബിസിനസ്സിൽ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്ന് അനൂപ് മൊഴി നൽകിയിട്ടുമുണ്ട്.

മയക്കുമരുന്ന് പാർട്ടികൾ നടക്കാറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഹോട്ടൽ നിരീക്ഷണത്തിലാക്കിയിരുന്നത്. അങ്ങനെ ഓഗസ്റ്റ് 21-നാണ് ഹോട്ടലിന്റെ 205-ാം നമ്പർ മുറിയിൽ നിന്ന് അനൂപിനെ മയക്കുമരുന്നുമായി എൻ.സി.ബി. പിടികൂടുന്നത്.

അനൂപുമായി സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ അധികൃതര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. അനൂപ് പിടിയിലായതിന് ശേഷം ഹോട്ടല്‍ ഉടമ കരാര്‍ റദ്ദാക്കി തിരിച്ചുവാങ്ങി. നിലവില്‍ ഹോട്ടല്‍ മുറികള്‍ അധികൃതര്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുകയാണ്. ഹോട്ടലില്‍ അനൂപ് മുഹമ്മദിന്റെ തിരുവനന്തപുരം രജിസ്‌ട്രേഷനിലുളള ബുളളറ്റ് ഇപ്പോഴുമുണ്ട്. ഇതിന്റെ താക്കോല്‍ അന്വേഷണ ഏജന്‍സികളുടെ കൈയിലാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button