Uncategorized

22 expatriates arrested in oman for trying to leave the state illegally l ഒമാനിൽ നിന്നും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികൾ അറസ്റ്റിൽ!

മസ്കറ്റ്: ഒമാനില്‍ നിന്നും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികൾ അറസ്റ്റിൽ.  റോയല്‍ ഒമാന്‍ പൊലീസ് ഇവരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പോലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. 

Also Read: വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്തുവിട്ട് യുഎഇ, 87 രാജ്യക്കാര്‍ക്ക് പ്രീ എന്‍ട്രി വിസയില്ലാതെ പ്രവേശിക്കാം

ഇവർ രാജ്യത്തിന് പുറത്തു കടക്കാന്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

11 കിലോ ലഹരിമരുന്നുമായി രണ്ട് യാത്രക്കാർ റാസൽഖൈമയിൽ പിടിയിൽ 

 ലഹരിമരുന്ന് കടത്ത് തട‌ഞ്ഞ് റാസല്‍ഖൈമ കസ്റ്റംസ് അധികൃതർ.  11 കിലോഗ്രാം ലഹരിമരുന്നാണ് രണ്ടു യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തത്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് പിടികൂടിയത്.  

Also Read: ഒരു വർഷത്തിന് ശേഷം ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരിൽ തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചതും ലഹരി മരുന്ന് പിടികൂടിയതും. അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഇവര്‍ ബാഗുകളില്‍ ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ശേഖരവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്.  ഇവരിൽ നിന്നും 900 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്. ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസിന്‍റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button