Entertainment

2021 വഞ്ചനയുടെ വർഷം; യൂ ടു മോഹൻലാലെന്ന് ഫിലിം ചേമ്പർ

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗം ആമസോൺ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതായി പുതുവര്‍ഷത്തിലെ ആദ്യത്തെ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍‍ എത്തുകയുണ്ടായി. ഈ തീരുമാനത്തെ വിമര്‍ശിച്ച്‌ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്‍റ് അനില്‍ തോമസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Also Read: ഒടുവിൽ കാത്തിരിപ്പിന് വിരാമമായി; ‘മരക്കാർ’ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ!

2020 കൊറോണ വര്‍ഷമായിരുന്നു തീയറ്റര്‍ ഉടമകള്‍ക്ക്. ഇപ്പോഴിതാ 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം. യൂ ടൂ മോഹന്‍ലാല്‍ എന്നാണ് ഫേസ്ബുക്കില്‍ അനില്‍ തോമസ് കുറിച്ചിരിക്കുന്നത്. 2013ൽ തീയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു ദൃശ്യം. ഇപ്പോഴിതാ ദൃശ്യം 2 ഒടിടിയിൽ എത്തുന്നതിനോട് തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Also Read: ‘ഇത് ബുക്ക് മൈ ഷോയുടെ പുനഃർജന്മം’; ട്രോളുകളിൽ നിറഞ്ഞ് തീയേറ്റർ തുറക്കൽ പ്രഖ്യാപനം!

ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ആരാധകരിലേക്ക് ഈ മാസം അവസാനം എത്താനൊരുങ്ങുന്നത്. ജോര്‍ജ്ജുകുട്ടിയും കുടുംബവും ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ എത്തും എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ടീസര്‍ പങ്കുവെച്ചിരുന്നത്.

Also Watch :

IFFK 2021 ഫെബ്രുവരി മുതൽ ഈ നാല് ജില്ലകളിൽ നടക്കും

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button