Entertainment

14 വര്‍ഷത്തിന് ശേഷം രഘുനാഥ് പാലേരിയുടെ തിരക്കഥ; സംവിധാനം ചെയ്യുന്നത് ഷാനവാസ് ബാവക്കുട്ടി

നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഘുനാഥ് പാലേരി വീണ്ടുമത്തുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി സിനിമകളുടെ തിരക്കഥയെഴുതിയ രഘുനാഥ് പുതിയ സിനിമയുമായി എത്തുകയാണ്. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഷാനവാസ് ബാവക്കുട്ടിയുടെ പുതിയ സിനിമയ്ക്കാണ് രഘുനാഥ് തിരക്കഥയെഴുതുന്നത്. കുടുംബകഥ പറയുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

Also Read: കാന്താ വരാത്തതെന്തേ…; ‘കിം കിം’ പാട്ടിന് ചുവടുവച്ച് മഞ്ജു വാര്യര്‍, വീഡിയോ വെെറല്‍

”ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ”. എന്നാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചു കൊണ്ട് രഘുനാഥ് കുറിക്കുന്നത്.

Also Read: എന്‍റെ ഇടി എന്നു പറഞ്ഞാൽ ഫാന്‍റത്തിന്‍റെ ഇടി പോലെയാ! 32 വർഷങ്ങൾക്ക് ശേഷം ‘മനു അങ്കിളി’ലെ ലോതർ

മലയാളികള്‍ ഒരിക്കലും മറക്കാത്ത മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, മേലേപറമ്പില്‍ ആണ്‍വീട് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് രഘുനാഥ് പാലേരി. 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖയാണ് അദ്ദേഹം ഒടുവില്‍ തിരക്കഥയെഴുതിയ മലയാള ചിത്രം.

ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന…

Posted by Raghunath Paleri on Monday, 30 November 2020

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button