India

രാജ്യത്ത് 13,058 പുതിയ കൊവിഡ് കേസുകൾ; 164 മരണം

13,058 new Kovid cases in the country; 164 deaths

ന്യൂഡൽഹി: ആശ്വാസം പകർന്ന് രാജ്യത്തെ കൊവിഡ്-19 കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,058 പുതിയ കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്.

കഴിഞ്ഞ 231 ദിവസങ്ങൾക്കിടെയിലെ ഏറ്റവും കുറഞ്ഞ കേസുകളാണ് തിങ്കളാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 13,058 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ രാജ്യത്ത് ഇതുവരെ 3,40,94,373 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 19,470 പേർക്ക് രോഗമുക്തിയുണ്ടായി. 164 പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,52,454 ആയി ഉയർന്നു.

വിവിധ സംസ്ഥാനങ്ങളിലയി 1,83,118 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 3,34,58,801 പേർക്ക് കൊവിഡ് മുക്തിയുണ്ടായി. രാജ്യത്തെ മൊത്തം വാക്സിനേഷൻ 98,67,69,411 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

തിങ്കളാഴ്ച കേരളത്തിൽ 6676 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,92,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,082 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 83,184 കൊവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി. 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ വാക്സിനേഷൻ വേഗത്തിൽ പുരോഗമിക്കുകയാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,97,656), 45.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,22,73,031) സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ – ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,46,814). തിങ്കളാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം, 6676 പുതിയ രോഗികളില്‍ 5657 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1636 പേര്‍ ഒരു ഡോസ് വാക്‌സിനും 2217 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1804 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button