ഹ്രസ്വ ചിത്രങ്ങളുടെ ലോകത്തു നിന്ന് ഒരു സംവിധായകൻ കൂടി; മാരത്തോണുമായി അർജുൻ
ഇപ്പോഴിതാ ഹ്രസ്വ ചിത്രങ്ങളുടെ ലോകത്ത് പ്രതിഭ തെളിയിച്ച് സിനിമാ മേഖലയിലേയ്ക്ക് ചുവടുവച്ച് മറ്റൊരു സംവിധായകൻ കൂടി. ‘മരുത്’ എന്ന ഹ്രസ്വ സിനിമ ഒരുക്കി ഏറെ പ്രേക്ഷകപ്രശംസ നേടിയ അർജുൻ അജിത് ഒരുക്കുന്ന ‘മാരത്തോൺ‘ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
പൂർണ്ണമായും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള മുഴുനീള ഹാസ്യ സിനിമയായായാണ് ‘മാരത്തോൺ’ വരുന്നത്. ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മനോജാണ് ചിത്രം നിർമ്മിക്കുന്നത്.
ആർ.ആർ വിഷ്ണു ഛായാഗ്രഹണവും, ബിബിൻ അശോക് സംഗീതസംവിധാനവും അഖിൽ എ.ആർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ തന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Also Watch :
ഒറ്റ ഡാൻസ് കൊണ്ട് കാമുകിയായ സംഭവംഓർത്തെടുത്ത് രജ്ഞിനി ഹരിദാസ്