‘ഹോളിവുഡ് ലെവല്‍’; തരംഗമായി മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ പോസ്റ്റര്‍
ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമായാണ് ദി പ്രീസ്റ്റ് ഒരുങ്ങുന്നത്. ജിസ് ജോയിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്‍റെ കഥ ജോഫിൻ തന്നെയാണ്. തിരക്കഥ ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.
കൊവിഡ് കാലത്തിന് മുന്നേ ജനുവരിയിലായായിരുന്നു സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ശേഷം നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയിരിക്കുന്നത്. പാക്ക് അപ്പ് ആയ സന്തോഷം പങ്കുവച്ച മഞ്ജുവിന്റെ പോസ്റ്റ് വെെറലായി മാറിയിരുന്നു.
സിനിമയുടെ അവസാന ഷെഡ്യൂൾ ലോക്ക് ഡൗൺ നിയന്ത്രണത്തിനു ശേഷമായിരുന്നു നടന്നത്. ഇതിനിടയിൽ സിനിമയിൽ പ്രവർത്തിക്കുന്ന ചിലർക്ക് കൊവിഡ് പോസിറ്റീവായി. ഇതോടെ വീണ്ടും ഷൂട്ട് നിര്‍ത്തിവയ്‍ക്കുകയുണ്ടായി.