സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേനക്ക് സമർപ്പിക്കും.
Defense Minister Rajnath Singh will hand over the Rafale fighter jets to the Air Force on September 10.
ചണ്ഡീഗഢ്: സെപ്റ്റംബർ 10ന് റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് സമർപ്പിക്കുക. സെപ്റ്റംബർ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ വെച്ച് നടക്കുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്.
ജൂലൈ 29നാണ് ഫ്രാൻസിൽ നിന്ന് അഞ്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.
ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളിൽ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടണ്ണം രണ്ട് സീറ്റുള്ളവയുമാണ്.
വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചേർന്ന ഉടനെ തന്നെ ഇന്ത്യൻ വ്യോമ സേന ഇതില്‍ പരീശീലനം ആരംഭിച്ചിരുന്നു.
ഫ്രാന്‍സിലെ ദയോ എവിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിച്ച് ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാൽ.