Entertainment
സനൽകുമാർ ശശിധരൻ ചിത്രത്തിൽ ടൊവിനോയും കനി കുസൃതിയും ഒന്നിക്കുന്നു
ഒരാള്‍പൊക്കം, ഒഴിവുദിവസത്തെ കളി, എസ് ദുര്‍ഗ, ചോല എന്നീ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകൻ. ഈ വര്‍ഷം ബിരിയാണിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയാണ് നായിക വേഷത്തിലെത്തുന്നത്. സിനിമയുടെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
സനൽകുമാർ മുമ്പൊരുക്കിയ സിനിമകളെല്ലാം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ഈ കാലഘട്ടത്തിന്‍റെ കഥയാണ് തന്‍റെ പുതിയ ചിത്രമെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സനൽകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുദേവ് നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.