Entertainment

സംവിധായകൻ സലിം അഹമ്മദിന്‍റെ പിതാവ് ടി പി അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

നടൻ സലിം കുമാർ നായകനായ ‘ആദാമിന്‍റെ മകന്‍ അബു ‘ എന്ന സിനിമയിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ സംവിധായകൻ സലിം അഹമ്മദിന്‍റെ പിതാവ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ടുപള്ളി ടി പി ഹൗസിൽ അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ആസ്യ ഉമ്മയാണ് ഭാര്യ.

Also Read: അവസാനം അതൊട്ടും പ്രതീക്ഷിച്ചില്ല ജയേട്ടാ! ‘സണ്ണി’ ടീസർ‍ ഏറ്റെടുത്ത് പ്രേക്ഷകർ‍

സംവിധാന സഹായിയായി സിനിമാലോകത്തെത്തിയ സലിം അഹമ്മദ് നാലു ചിത്രങ്ങളാണ് ഇതുവരെ ഒരുക്കിയിട്ടുള്ളത്. ആദാമിന്‍റെ മകൻ അബുവിന് ശേഷം കുഞ്ഞനന്തന്‍റെ കട, പത്തേമാരി, ആൻഡ് ദി ഓസ്കാർ‍ ഗോസ് ടു എന്നീ സിനിമകൾ ഒരുക്കിയിട്ടുണ്ട്. ‘പ്രായം’ എന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം.

Also Read: സ്‌മൈൽ പ്ലീസ്; സ്വന്തം ക്യാമറാമാനോടൊപ്പം കാവ്യാ മാധവൻ!

ആദാമിന്‍റെ മകൻ അബു, പത്തേമാരി സിനിമകൾ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സലിം കുമാർ‍ നായകനായ ആദാമിന്‍റെ മകൻ അബു നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 2011ലെ ഓസ്കാർ നോമിനേഷനുമായിരുന്നു ആദാമിന്‍റെ മകൻ അബു. മഫീദയാണ് സലിമിന്‍റെ ഭാര്യ. അലൻ സഹർ അഹമ്മദ്, അമൽ സഹർ അഹമ്മദ് എന്നിവരാണ് മക്കള്‍.

Also Watch :

12 വര്‍ഷം മുന്‍പുള്ള നവബംര്‍ 26ന് രാത്രി സംഭവിച്ചതെന്ത്?

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button