സംവിധാന സംരംഭം തന്നെ രാജ്യാന്തര മേളയിലേക്ക്, സന്തോഷം പങ്കിട്ട് ‘കപ്പേള’ സംവിധായകൻ!
രാജ്യന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മുസ്തഫ തൻ്റെ ആദ്യ സിനിമയുടെ വലിയ വിജയവിശേഷം സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചിരിക്കുന്നത്. ടുത്ത വർഷം ജനുവരി 16 മുതല്‍ മുതല്‍ ജനുവരി 24 വരെയാണ് ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുക. കപ്പേള തീയേറ്ററുകളിലെത്തി ഒരാഴ്ചയ്ക്ക് പിന്നാലെ കൊവിഡ് മൂലം തീയേറ്ററുകൾ പൂട്ടിയിരുന്നെങ്കിലും പിന്നീട് ഓടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു. വലിയ രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു കപ്പേള.
Also Read: ‘ഓറഞ്ചു മരങ്ങളുടെ വീട്’ 19ാം ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ
മുഹമ്മദ് മുസ്തഫ തന്നെയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മൂവരുടെയും പ്രകടനം അത്രമേൽ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ലോക്ക്ഡൗണിന് തൊട്ടു മുമ്പ് തീയേറ്ററുകളിലെത്തിയ സിനിമയായിരുന്നു അന്ന ബെന്‍ പ്രധാന വേഷത്തിലെത്തിയ കപ്പേള. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ചിത്രം തീയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.