ഷാജു ശ്രീധറും ആനന്ദ് മന്മഥനും ഒന്നിക്കുന്ന ‘റൂട്ട്മാപ്പ്’ ഒഫീഷ്യൽ പോസ്റ്റര്‍
ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, ഗോപു കിരണ്‍, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, സുനിൽ സുഗത, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് ഒരു ഫ്ലാറ്റിനുള്ളിൽ കൊവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയത്.
ആഷിഖ് ബാബു ഛായാഗ്രഹണവും, കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും അശ്വിൻ വർമയും ചേർന്നാണ്. തിരക്കഥയൊരുക്കിയത് അരുൺ കായംകുളമാണ്. പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Also Read: ഗോവയിൽ പുതുവർഷപ്പിറവി സൂപ്പർകൂളാക്കി പൂർണിമയും ഇന്ദ്രജിത്തും; വൈറലായി പുതുചിത്രങ്ങൾ!
കൊവിഡ് നിയന്ത്രങ്ങൾ മാറിയ ശേഷം തീയറ്ററുകൾ തുറക്കുന്നതനുസരിച്ച് മാർച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ തന്നെ പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം. വാര്‍ത്ത പ്രചരണം നിര്‍വ്വഹിക്കുന്നത് സുനിത സുനിലാണ്.