Entertainment

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗ്ഗീസും ഒന്നിക്കുന്ന ‘അൽ കറാമ’ അജ്മനില്‍

ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥ തിരക്കഥ സംഭാഷണയെഴുതി സംവിധാനം ചെയ്യുന്ന “അൽ കറാമ “എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് അജ്മല്‍, യുഎഇ യില്‍ ആരംഭിച്ചു. വൺ വേൾഡ് എന്‍റർടൈൻമെന്‍റ്സ് കാനഡയുടെ ബാനറിൽ വണ്‍ വേള്‍ഡ് നിർമിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

Also Read: ജോജുവും അജുവും നിരഞ്ജും ഒന്നിക്കുന്ന ‘ഒരു താത്വിക അവലോകനം’ പാലക്കാട് തുടങ്ങി

ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു. ബോളിവുഡ് സിനിമാ ലോകത്തെ ശ്രദ്ധേയ ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാള സിനിമയില്‍ പാടുന്ന സിനിമ കൂടിയാണിത്.

team 1.

Also Read: നായകന്റെ വിവാഹ ദിനത്തിൽ ‘വഴിയെ’യുടെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് ഹോളിവുഡ് താരങ്ങൾ!

എഡിറ്റിംഗ് അയ്യൂബ് ഖാൻ, ബിജിഎം ജാസി ഗിഫ്റ്റ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റാഫി എം പി, കല ആഷിക് എസ്, മേക്കപ്പ് ലിബിൻ മോഹൻ, വസ്ത്രാലങ്കാരം നീതു നിധി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടർ എബിൻ ജേക്കബ്, രവി വാസുദേവൻ, സൗണ്ട് ഡിസൈൻ രാജേഷ് പി എം, സ്റ്റിൽസ് വിബി ചാര്‍ലി, പരസ്യകല സീറോ ക്ലോക്ക്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Also Watch :

എട്ട് വർഷങ്ങൾക്ക് ശേഷം ‘ഒരുത്തിയായി’ നവ്യ നായർ തിരിച്ചെത്തുന്നു

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button