Entertainment

ശരീരം അനങ്ങാതെ കാശുണ്ടാക്കാം! പ്രശാന്ത് സ്വതന്ത്രനെ വിജയിപ്പിക്കാൻ ‘പുട്ടുകുറ്റി’

കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ കൊവിഡ് ഭീതിക്കിടയിലും മോശമല്ലാത്ത പോളിങ്ങാണ് വന്നിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് വില കൊടുത്തും ജയം ഉറപ്പാക്കാൻ കച്ച കെട്ടി കഴിഞ്ഞു. അതോടൊപ്പം തന്നെ സ്വതന്ത്രരായി നിൽക്കുന്നവരും. കൊറോണ സമയമായതിനാൽ തന്നെ ഓൺലൈനിലും പ്രചരണം പൊടിപൊടിക്കുകയാണേവരും. അതിനിടയിൽ രാഷ്ട്രീയ ആക്ഷേപഹാസ്യം പറയുന്ന ഹ്രസ്വചിത്രവുമായി എത്തിയിരിക്കുകയാണ് ടീം പുട്ടുകുറ്റി.

Also Read:

” എന്ന പേരിൽ ഇവരുടെ യൂട്യൂബ് ചാനലിൽ എത്തിയിരിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടിയിരിക്കുകയാണ്. പണിയൊന്നുമില്ലാതെ തെണ്ടിതിരിഞ്ഞിരിക്കുന്ന സമയത്ത് വന്ന തെരഞ്ഞെടുപ്പിനെ പഴിച്ചുകൊണ്ടാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. എങ്ങനെ കാശുണ്ടാക്കാം എന്ന് ചര്‍ച്ച ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ശരീരം അനങ്ങാതെ കാശുണ്ടാക്കാൻ പറ്റിയ ഒരു പണിയാണ് രാഷ്ട്രീയം എന്ന ഒരു നിഗമനത്തിൽ അവരെത്തുന്നു.

ഗവ. ഫണ്ടീന്ന് കൈയ്യിട്ട് വാരി ജീവിക്കാൻ അവര്‍ പദ്ധതിയിടുന്നു. അതിന്‍റെ ആദ്യപടിയായി തങ്ങളുടെ കൂട്ടത്തിൽ മുതിര്‍ന്നൊരാളെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിപ്പിക്കാൻ അവര്‍ പദ്ധതിയിടുന്നു. അതിനായി അയാളെ അടിമുടി മേക്കോവർ‍ നടത്തുന്നു. പക്ഷേ എല്ലാം കഴിഞ്ഞപ്പോഴാണ് അവരെ ഞെട്ടിക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. അതോടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

Also Read:
അപ്പു, പ്രശാന്ത്, രഞ്ജിത്ത്, ഗോവിന്ദ്, അര്‍ജുൻ, ഹരി, അരവിന്ദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അരവിന്ദ് ഒ എസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശാന്താണ്. ഡിഒപിയും എഡിറ്റിങ്ങും ജോഷ്വാ എൻ റോസും സംഗീതം ആദര്‍ശ് യുബിയും മേക്കപ്പ് അജിൻ എക്സോട്ടിക്കും ക്യാമറ അസി.ഹരിയും പ്രൊഡക്ഷൻ കൺട്രോളര്‍ ആനന്ദ് ഒ എസുമാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button