Entertainment

വെന്‍റിലേറ്ററിലാണ് ഷാനവാസ്; ഹൃദയമിടിപ്പുണ്ടെന്ന് വിജയ് ബാബു‌‌‌

” സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ മരിച്ചു എന്ന തരത്തിൽ രാവിലെ മുതൽ വാർ‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിൽ വിശദീകരണവുമായി നടനും നിര്‍മ്മാതാവുമായ .
ഷാനവാസ് ഇപ്പോഴും വെന്‍റിലേറ്റര്‍ സഹായത്തോടെയാണ്, ഹൃദയമിടിപ്പുണ്ട്. എല്ലാവരുടേയും പ്രാ‍ർത്ഥനകൾ വേണം. അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. തെറ്റായ വിവരങ്ങൾ ആരും പ്രചരിപ്പിക്കരുത്. വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

Also Read:

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാനവാസ് മരിച്ചുവെന്ന വാർത്ത പങ്കുവെച്ചത്. തുടർന്നാണ് മാധ്യമങ്ങളിൽ വാർത്ത വരികയുണ്ടായത്. എന്നാൽ ഏതാനും നിമിഷങ്ങൾക്ക് ശേഷം ഫെഫ്ക അത് പിൻവലിച്ചു.

Also Read:

അടുത്തിടെ അട്ടപ്പാടിയിൽ പുതിയ സിനിമയുടെ പ്രവർത്തനങ്ങളുമായി കഴിയുന്നതിനിടെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.
ഷാനവാസ് സംവിധാനം ചെയ്ത് മലയാളത്തിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസായെത്തിയ ‘സൂഫിയും സുജാതയും’ സിനിമയുടെ നിർമ്മാതാവാണ് വിജയ് ബാബു.

Also Watch :

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button