വിവാദങ്ങള്‍ക്ക് ഒടുവില്‍ പാര്‍വതിയുടെ ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി
ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ്
പ്രദർശനാനുമതി നിഷേധിച്ചിരുന്നത്. ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് എഴുതിയ ട്വീറ്റിനെതിരെ നിര്‍മ്മാതാവ് ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് എത്തിയിരുന്നു. സാംസ്‌കാരിക രംഗത്തെ അടിയന്തിരാവസ്ഥ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ എന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചിരുന്നു.
സഖാവ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒട്ടേറെ തെന്നിന്ത്യൻ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിലും ഡൽഹിയിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിർമ്മിച്ചത്.