‘വിമർശകർ ആരും എന്‍റെ ഭാഗത്ത് നിന്നും ചിന്തിച്ചില്ല’: ആൻ്റണി പെരുമ്പാവൂർ
ഇക്കാര്യത്തിൽ സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചത്. ഇക്കാര്യത്തിൽ വിമർശകർ എന്‍റെ ഭാഗത്ത് നിന്ന് ആരും ചിന്തിച്ചില്ലെന്നാണ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്നത്. ‘ദൃശ്യം 2‘ എന്ന ചിത്രത്തിന് തീയറ്ററുകളുമായി കരാറൊന്നും ഉണ്ടായിരുന്നില്ല. മരക്കാര്‍ അറബിക്കടലിന്‍റെ റിലീസ് നീണ്ടു പോയപ്പോഴാണ് അതിനിടയിൽ ദൃശ്യം 2 സിനിമ ചെയ്യാൻ തീരുമാനമുണ്ടായത്. ഇതിന്‍റെ റിലീസ് സംബന്ധിച്ച് ഞാൻ ആരുമായും എഗ്രിമെന്‍റ് ചെയ്തിട്ടില്ല, ആരേയും മോഹിപ്പിച്ചിട്ടുമില്ല, അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
Also Read: വിവാദങ്ങള്‍ക്ക് ഒടുവില്‍ പാര്‍വതിയുടെ ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി
മരക്കാര്‍ റിലീസ് നടക്കാതായതോടെ സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ് ദൃശ്യം 2 ഒടിടിക്ക് കൊടുത്തത്. ദൃശ്യം 2ന്‍റെ ആമസോൺ പ്രൈമുമായുള്ള കരാറിൽ നിന്ന് ഇനി പിൻമാറാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം കൊച്ചിയിൽ നടക്കവേയാണ് ആന്‍റണി പെരുമ്പാവൂര്‍ ഇത് പറഞ്ഞിട്ടുള്ളത്.
നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും യോഗവും ഇന്ന് നടക്കുന്നുണ്ട്. അതിനുശേഷം നാളെ ഫിലിം ചേമ്പര്‍ സംയുക്തയോഗവും നടക്കുന്നുണ്ട്.
Also Watch :
കൃഷ്ണകുമാറിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പറയുന്നത്