
Wild Boar Attack
പാലക്കാട്: കുഴല്‍മന്ദത്ത് വയോധികയെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവച്ചു കൊന്നതായി റിപ്പോർട്ട്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യയെയാണ് കാട്ടുപന്നി ആക്രമിച്ചത്.
സംഭവം നടന്നത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരന്നു എന്ന റിപ്പോർട്ട്. ഇവർ കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിക്കുകയായിരുന്നു. ഏറെ നേരം കടിച്ചുപിടിച്ച ശേഷമാണ് പന്നി വൃദ്ധയെ വിട്ടത്. സംഭവത്തിൽ വൃദ്ധയുടെ കാല്‍മുട്ടിനും കണങ്കാലിനുമിടയിലായുള്ള മാംസം നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് ഗുരുതരമായി പരുക്കേറ്റ തത്തയെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് ലഭിക്കുന്ന വിവരം. തോളിലുറപ്പ് തൊഴിലാളിയായ തത്ത കുടുംബത്തിന്റെ ഏക അത്താണിയാണ്. ഈ ദുരന്തത്തിലൂടെ ഇനി എന്ത് ചെയ്യും എന്നറിയറ്റത്ത അവസ്ഥയിലാണ് കുടുംബം.
ഈ സംഭവത്തിനു പിന്നാലെയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് തീരുമാനിച്ചത്. വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ മൂന്നരയോടെ രണ്ട് കാട്ടുപന്നികളെയും കണ്ടെത്തി വെടിവച്ചുകൊന്നത്.