ലോക്ക് ഡൗൺ കാലത്തെ ജീവിതം പ്രമേയമാക്കി ‘റൂട്ട്മാപ്പ്’ വരുന്നു

ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി,സുനിൽ സുഗത, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര, ഗോപു കിരൺ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച സിനിമ ഒരു ഫ്ലാറ്റിനുള്ളിൽ കൊവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയിരിക്കുന്നത്.

Also Read: നീ വന്നിട്ടേ ചാകൂ…; തന്റെ മരണം ദു:സ്വപ്നം കണ്ട കനിയോട് അനില്‍ അന്ന് പറഞ്ഞത്
ആഷിഖ് ബാബു ഛായാഗ്രഹണവും കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും അശ്വിൻ വർമയും ചേർന്നാണ്. തിരക്കഥയൊരുക്കിയത് അരുൺ കായംകുളമാണ്. പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രങ്ങൾ മാറിയ ശേഷം തീയറ്ററുകൾ തുറക്കുന്നതനുസരിച്ച് മാർച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ തന്നെ പുറത്തിറക്കാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകര്‍ അറിയിച്ചിരിക്കുകയാണ്.
Also Watch :

2020 ലെ മികച്ച മലയാള സിനിമകള്‍