‘ലൂസിഫർ’ തെലുങ്ക് റീമേക്ക്; കൊവിഡ് നിയന്ത്രണങ്ങളോടെ ജനുവരിന് 20ന് തുടങ്ങും
മലയാളത്തിലെ ആദ്യത്തെ 200 കോടി നേട്ടം നേടിയ സിനിമയാണ് മോഹൻലാൽ നായകനായ ലൂസിഫര്‍. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി തിരക്കഥയൊരുക്കി നടൻ പൃഥ്വിരാജാണ് സിനിമ സംവിധാനം ചെയ്തത്. തെലുങ്കിൽ റീമേക്ക് പ്രഭാസ് ചിത്രം സാഹോ ഒരുക്കിയ സുജീത് റെഡ്ഡി സംവിധാനം ചെയ്യും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
എന്നാൽ തെലുങ്കിലെ ശ്രദ്ധേയ സംവിധായകനായ മോഹൻരാജയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പിന്നീട് ലഭിച്ച വിവരം. ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ഒപ്പം ചിത്രം നിർമിക്കുകയും ചെയ്യുന്നതായിരിക്കും. ചിരഞ്ജീവിയെ ലൂസിഫറിലെ പ്രധാന കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയുടെ ലുക്കിലാക്കിയുള്ള ഫാൻ മെയ്ഡ് പോസ്റ്ററുകള്‍ ഇതിനകം പ്രചരിച്ചു തുടങ്ങിയിട്ടുമുണ്ട്.
മലയാളത്തിലെ ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം പഴങ്കഥയാക്കിയ ലൂസിഫര്‍ ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായിരുന്നു മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’. ചിരഞ്ജീവിയുടെ നിർമാണ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസായിരിക്കും നിര്‍മ്മാണം. ചിരഞ്ജീവി ചിത്രം സെയ്റാ നരസിംഹ റെഡ്ഢിയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ താരം എത്തിയപ്പോഴാണ് ലൂസിഫറിന്‍റെ റീമേക്ക് അവകാശം അദ്ദേഹം വാങ്ങുകയുണ്ടായത്.
Also Watch :