ലാൽ ജോസിൻ്റെ സിനിമക്ക് പേരിട്ടു; ‘മ്യാവൂ’ ഈ പൂച്ചയെ വെള്ളിത്തിരയിൽ കാണാമെന്ന് സംവിധായകൻ!
അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ലാൽ ജോസ് പറയുന്ന ദുബായ് കഥയ്ക്ക് ഇപ്പോഴിതാ പേരിട്ടിരിക്കുകയാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മ്യാവൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷത്തോടെ തീയേറ്ററുകൾ തുറന്ന ശേഷം വെള്ളിത്തിരയിലെത്തുമെന്നും ലാൽ ജോസ് കുറിച്ചു.
Also Read: യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം, ഇക്കുറി ഞാനും; പാട്ടില്‍ നായിക നയന്‍താര
ദുബായ് നഗരത്തിലൂടെയുള്ള സൈക്കിൾ സവാരി വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകൻ ഈ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്, ഏറെക്കാലത്തിന് ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള മലയാള സിനിമ എ്ന പ്രത്യേകതയും മ്യാവൂവിനുണ്ട്. ഡോ ഇക്ബാൽ കുറ്റിപ്പുറമാണ് മ്യാവൂവിന് തിരക്കഥ ഒരുക്കുന്നത്. ലാല്‍ജോസ് ചിത്രങ്ങളായ ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ ചിത്രങ്ങള്‍ ശേഷം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡോ. ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസിനു വേണ്ടി എഴുതുന്ന നാലാമത്തെ തിരക്കഥയാണ് ഇത്.
Also Read: സമയം മൂവി അവാർഡ്സ് 2020; ഈ വർഷത്തെ മികച്ച സിനിമയേത്?
സലിം കുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം ഹരിശ്രീ യൂസഫും മൂന്നു കുട്ടികളും ചിത്രത്തിലുണ്ടാകും. വൈവിധ്യമായൊരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പുതിയ സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘തണ്ണിമത്തന് ദിനങ്ങള്‍’ ഫെയിം സംഗീത സംവിധായകനായ ജസ്റ്റിന് വര്‍ഗീസാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സുഹൈല്‍ കോയ ആണ് ഗാനങ്ങൾക്ക് വരികളൊരുക്കുന്നത്. അജ്മല്‍ ബാബുവാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശ്രീജിത്ത് ഗുരുവായൂര്‍ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കും. തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.