Entertainment

ലഹരി മരുന്ന് കേസ്; നടി ശ്വേത മുബൈയിൽ അറസ്റ്റില്‍

മുംബൈയിലെ ഹോട്ടലിൽ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിനിടെ കന്നഡ നടി ശ്വേത കുമാരി അറസ്റ്റില്‍. ഭയന്തറിലെ ക്രൗൺ ബിസിനസ് ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 400 ഗ്രാം എംഡി ലഹരിമരുന്ന് കണ്ടെത്തി. പത്ത് ലക്ഷത്തോളം രൂപ വിലവരുന്നതാണിത്.

Also Read: ‘എന്നെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യം’; അക്രമിയെ കുറിച്ച് അഹാന

27 കാരിയായ ശ്വേതയുടെ സ്വദേശം ഹൈദരാബാദാണ്. ശനിയാഴ്ച എൻസിബി ബാന്ദ്രയില്‍ നിന്ന് ചാന്ദ് ഷെയ്ക്ക് എന്നൊരാളെ ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ലഹരിമരുന്ന് നല്‍കിയ സയീദ് എന്ന ഇടനിലക്കാരനായുള്ള തെരച്ചിലിനിടെയാണ് നടിയെ മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

Also Read: ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നു; പുതിയ വീഡിയോ പുറത്തുവിട്ട് മകന്‍

മുംബൈയിലും ഗോവയിലും ഇവര്‍ ലഹരിമരുന്നുമായി എത്താറുണ്ടെന്നാണ് എൻസിബിക്ക് ലഭിച്ചിട്ടുള്ള വിവരം. കന്നഡ ചിത്രം റിങ് മാസ്റ്ററിലൂടെ അഭിനയലോകത്തെത്തിയ നടി ഏതാനും തെലുങ്ക് സിനിമകളുടേയും ഭാഗമായിട്ടുണ്ട്. നടിക്ക് ലഹരിമാഫിയയുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നാണ് എൻസിബിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ ലഹരി സംഘത്തിന്‍റെ പ്രധാന സപ്ലെയറെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നടക്കുകയാണെന്ന് എൻസിബി സോണൽ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

Also Watch :

കൃഷ്ണകുമാറിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പറയുന്നത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button