Entertainment

രാജസ്ഥാനിൽ നിന്നൊരു മലയാള സിനിമ; പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി ‘പിപ്പലാന്ത്രി’ വരുന്നു

പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘പിപ്പലാന്ത്രി‘ റിലീസിനൊരുങ്ങുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തി സിക്കമോര്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്തതാണ് ചിത്രം. ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു.

team.

Also Read: ‘പടവെട്ട്’ അണിയറയിൽ അങ്കം മുറുക്കുന്നു, പുത്തൻ വിശേഷം പുറത്ത് വിട്ട് അണിയറക്കാർ!

മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു. ‘സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത് .കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ‘പിപ്പരാന്ത്രി’യുടെ ചിത്രീകരണം, സംവിധായകന്‍ ചൂണ്ടിക്കാട്ടി.

image1.

പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് ‘പിപ്പരാന്ത്രി’യിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാളസിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പ്രമേയമാണ് ‘പിപ്പലാന്ത്രി’യുടേത്. മലയാളസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാന്‍ ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സിനിമയുടെ കുറച്ചുഭാഗം കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്.

stars.

Also Read: ‘മിഷൻ സി’ ഒരു റൊമാന്‍റിക് റോഡ് ത്രില്ല‍ർ; വിശേഷങ്ങളുമായി അപ്പാനി ശരത്ത്

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ബാനര്‍ സിക്കമോര്‍ ഫിലിം ഇന്‍റര്‍നാഷണല്‍, സംവിധാനം ഷോജി സെബാസ്റ്റ്യന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ സിജോ എം എബ്രഹാം, തിരക്കഥ ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍ ഇബ്രു എഫ് എക്സ്, ഗാനരചന ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം ഷാന്‍റി ആന്‍റണി, ആര്‍ട്ട് രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ ബെന്‍സി കെ ബി, മേക്കപ്പ് മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍ സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രൊ. ജോണ്‍ മാത്യൂസ്, സ്റ്റിൽസ് മെഹ്രാജ്, പി ആര്‍ ഒ പി ആര്‍ സുമേരന്‍ എന്നിവരാണ്.

Also Watch :

മംമ്തയ്ക്കെതിരെ സോഷ്യൽ മീഡിയ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button