Entertainment

രാജകുമാരന്‍ 2024ല്‍ എത്തും; ധനുഷ്-സെല്‍വരാഘവന്‍ കോമ്പോ വീണ്ടും, ആയിരത്തില്‍ ഒരുവന്‍ 2 വരുന്നു!

ഒരു പതിറ്റാണ്ടിന് ശേഷം ധനുഷും സെല്‍വരാഘവനും ഒരുമിക്കുന്നു. പുതുവര്‍ഷദിനത്തിലാണ് സെല്‍വരാഘവന്‍ ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 2010 ല്‍ പുറത്തിറങ്ങിയ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് സഹോദരന്മാര്‍ കെെ കോര്‍ക്കുന്നത്. 2024 ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററും സെല്‍വരാഘവന്‍ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ചിത്രീകരണത്തിന് തന്നെ ഒരു വര്‍ഷമെടുക്കും. ബ്രഹ്മാണ്ഡ സിനിമായിരിക്കുമെന്നും ധനുഷ് പറയുന്നു. കാത്തിരിക്കേണ്ടി വരും. പക്ഷെ എല്ലാ പ്രതീക്ഷകളും സഫലമാകുമെന്നും 2024ല്‍ രാജകുമാര്‍ തിരികെ വരുമെന്നും എഒടുവിന്റെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് ധനുഷ് പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതുപേട്ട 2ന് വേണ്ടി ധനുഷും സെല്‍വരാഘവനും കെെകോര്‍ക്കുമെന്നായിരുന്നു എല്ലാവരും കരുതിരുന്നത്.

കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്ന എന്നീ സിനിമകള്‍ക്ക് ശേഷം സഹോദരനായ ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് . കാര്‍ത്തി, റിമ സെന്‍, ആന്‍ഡ്രിയ ജെര്‍മിയ, പാര്‍ത്ഥിപന്‍, പ്രതാപ് പോത്തന്‍ എന്നിവരായിരുന്നു ആദ്യഭാഗത്തിലെ താരങ്ങള്‍.കാര്‍ത്തി അവതരിപ്പിച്ച മുത്തു രക്ഷപ്പെടുത്തിയ ചോളരാജകുമാരനായാണ് രണ്ടാം ഭാഗത്തില്‍ ധനുഷ് എത്തുക.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button