Entertainment

മറ്റൊരു പെണ്ണിലൂടെ ഒരു പെണ്ണിന്‍റെ പ്രതികാരം; ശ്രദ്ധ നേടി ‘റേച്ചൽ’

ഏതാനും സുഹൃത്തുക്കള്‍ ചേർ‍ന്നൊരുക്കിയ റിയലിസ്റ്റിക് അഡ്വഞ്ചര്‍ ഡ്രാമ ‘റേച്ചൽ‘ യൂട്യൂബിൽ ശ്രദ്ധ നേടുന്നു. തന്‍റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ബോയ് ഫ്രണ്ടിനെതിരെയുള്ള ഒരു പെണ്ണിന്‍റെ പ്രതീകാരമാണ് ഹ്രസ്വ ചിത്രം പറയുന്നത്. എന്നാൽ ഇത് ചെയ്യുന്നത് മറ്റൊരു പെണ്ണിന്‍റെ സഹായത്താലാണെന്നതാണ് ചിത്രത്തെ ത്രില്ലിങ് ആക്കുന്നത്.

Also Read: എല്ലാവരും മാലിദ്വീപിലേക്ക് പോയപ്പോള്‍ സൊനാക്ഷി കേരളത്തിലേക്ക്; ന്യൂ ഇയര്‍ ആഘോഷിച്ച് താരസുന്ദരി!

സ്ഥലത്തെ ഒരു വനിതാ ഗുണ്ടയെയാണ് ഇതിനായി അവള്‍ സമീപിക്കുന്നത്. അവര്‍ അതൊരു ക്വട്ടേഷനായി ഏറ്റെടുക്കുന്നു. അതിനു ശേഷമുള്ള സംഭവങ്ങളാണ് 13 മിനിറ്റ് 39 സെക്കൻഡുള്ള ചിത്രം പറയുന്നത്. മനോഹരമായ ദൃശ്യങ്ങളും സിങ്ക് സൗണ്ടും ചേർത്തൊരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം ഒരു ത്രില്ലര്‍ സിനിമ കാണുന്ന ആകാംക്ഷയോടെ കാണാവുന്നതാണ്.

Also Read: കുടുംബസമേതം പിറന്നാളാഘോഷമാക്കി ‘അമ്പിളിച്ചേട്ടൻ’; മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കേക്ക് മുറിച്ച് സപ്തതി ആഘോഷം!

അരുൺ സി പ്രേംരാജൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിഷ്ണു പ്രസാദാണ്. ക്യാമറ ഉണ്ണികൃഷ്ണൻ, എഡിറ്റിങ് നിവിൻ പാണ്ഡവത്ത്, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് ഷെഫിൻ മായൻ, ബിജിഎം കിരൺ ജോസ്, ഡിഐ ആൽവിൻ ടോമി, പോസ്റ്റര്‍ അഖിൽ എ കുമാര്‍, ടൈറ്റിൽ കര്‍ത്താവ്, അഭിനേതാക്കള്‍ അജീഷ് ജോസ്, മിൻസി ഡെയ്സൺ, മരിയ, അരുൺ ചേറോട്ട്, തോമസ് എന്നിവരാണ്.

Also Watch :

പത്തൊൻപതാം നൂറ്റാണ്ടിലെ നായകനെന്താ ഇത്ര സസ്പെന്‍സ്?

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button