Entertainment

‘മധുരം’ നുണയാൻ ജോജു ജോര്‍ജ്ജ്; ഒപ്പം അർജുനും നിഖിലയും

‘ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചോല’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘മധുരം‘ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം മറ്റ് താരങ്ങളും അണിനിരക്കുന്നു. സിനിമയുടെ ഷൂട്ടിങ് നാളെ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. കോട്ടയവും ഫോർട്ട്‌ കൊച്ചിയുമാണ് സിനിമയുടെ മറ്റ് ലൊക്കേഷനുകൾ.


Also Read: വളർ‍ത്തുനായയോടൊപ്പം വിസ്മയ മോഹൻലാൽ; തായ്‍ലാൻഡിൽ നിന്ന് പുത്തൻ ചിത്രങ്ങൾ

‘ജൂൺ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

Also Read: ‘എന്നും ഒരു മിനി അറ്റാക്കിനെ സർവൈവ് ചെയ്യുന്നുണ്ട്, എന്നിട്ടും സൌമ്യ മുഖഭാവത്തോടെ ജീവിക്കുകയാണ്’; ടീനേജിലുള്ള മക്കളുടെ അമ്മമാരെ പറ്റി പൂർണിമ!

കോ പ്രൊഡ്യൂസേസ് ബാദുഷാ, സുരാജ്, എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു, ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവിയർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽ രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.

Also Watch :

പെന്നിയിൻ സെൽവൻ ചിത്രീകരണം പുനരാരംഭിച്ചു

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button