ഭർത്താവിന്‍റെ കള്ളി കള്ളി നിക്കർ മാസ്കാക്കിയ തയ്യൽക്കാരി; രസികൻ വീഡിയോ
കൊറോണയ്ക്ക് മുമ്പ് കടയിൽ വന്നിരുന്ന അവസ്ഥയും കൊറോണയ്ക്ക് ശേഷം കടയിൽ പോകുന്നതിൽ വന്ന മാറ്റവും രസകരമായി ഇവർ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ കല്യാണത്തിന് പോകാൻ ഒരുങ്ങുന്നത് കൊറോണയ്ക്ക് മുമ്പും ശേഷവും എങ്ങനെയായിരുന്നുവെന്ന് തമാശ രൂപത്തിൽ വീഡിയോയിലുണ്ട്. വീട്ടിലെ പ്രായമായവരുടെ അവസ്ഥയും അവതരിപ്പിച്ചിട്ടുണ്ട്. കൊറോണക്കാലത്തെ മൊബൈൽി വിളിയും ഇത്തരത്തിൽ കാണിച്ചിട്ടുണ്ട്.
കൂട്ടത്തിൽ ഏറ്റവും രസകരമായ വീഡിയോ ഒരു തയ്പ്പുകാരിയുടേതാണ്. തന്‍റെയടുത്ത് ബ്ലൗസ് തയ്പ്പിക്കാൻ വരുന്നൊരു യുവതിക്ക് റെയർ പീസാണ് എന്ന് പറഞ്ഞുകൊണ്ട് കള്ളി കള്ളിയുള്ള മാസ്ക് വിൽക്കുകയാണ് ഈ തയ്പ്പുകാരി. ആ സമയത്താണ് അവരുടെ ഭര്‍ത്താവ് നീ എന്‍റെ കള്ളി കള്ളി നിക്കര്‍ കണ്ടോ എന്ന് ചോദിച്ചുകൊണ്ട് കയറി വരുന്നത്.
ഈ സമയം ആ കള്ളി കള്ളി മാസ്ക് മുഖത്ത് വെച്ചിരിക്കുകയാണ് കസ്റ്റമര്‍. ഈ സംഭവത്തെ രസകരമായാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദീപിക, നന്ദന, ജിതിൻ കണ്ണൻ, അശ്വിൻ ഇ തയ്നേരി, ശ്രീരാഗ് സുബ്രഹ്മണ്യം ഇവരാണ് വീഡിയോയിൽ അഭിനയിച്ചിട്ടുള്ളത്.
Also Watch :
കൗതുകം സൃഷ്ടിച്ച് മെമ്പർ രമേശൻ ഒൻപതാം വാർഡ്