Entertainment
ബൈബൈ ജയകൃഷ്ണൻ; മേപ്പടിയാൻ ലുക്ക് വിട്ട് ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രമയ മേപ്പടിയാൻ പാക്കപ്പായി. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനു ശേഷം ‘മാഡ് ദി മാറ്റിക്സിന്‍റെ’ ബാനറിൽ സതീഷ് മോഹൻ നിർമ്മിക്കുന്നതാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ പാക്കപ്പ് ദിവസം വ്യത്യസ്ത ലുക്കിലെത്തി ഞെട്ടിച്ച ഉണ്ണി മുകുന്ദന്‍റെ ചിത്രങങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
ചിത്രം പാക്ക് അപ്പായെന്ന് കുറിച്ചുകൊണ്ട് മേപ്പടിയാൻ ഔദ്യോഗിക ഫേസ്ബുക്കിലും കൂടുതൽ ഫോട്ടോകളുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം പാക്കപ്പയത്. ഇക്കഴിഞ്ഞ വിജയദശമി നാളിലാണ് മേപ്പടിയാൻ ചിത്രീകരണം ആരംഭിച്ചിരുന്നത്. ഉണ്ണിയുടെ നിർമ്മാണക്കമ്പനി നിർമ്മിക്കുന്ന സിനിമയണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
Also
താങ്കള്‍ സംഘിയാണോ ? കൃഷ്ണകുമാറിന്‍റെ മാസ് മറുപടി