ബിലാലില്‍ വില്ലനായി എത്തുന്നത് ജോണ്‍ എബ്രഹാമോ? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം!
പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതുകൊണ്ട് തന്നെ ബിലാലിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളും ധാരാളമുണ്ട്. ഈയ്യടുത്ത് ബിലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയായിരുന്നു ബോളിവുഡ് താരം ജോണ്‍ എബ്രഹാം വില്ലനായി എത്തുന്നു എന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രമാണ് ബിലാല്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ബിലാലിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ കുറിപ്പാണ് പ്രചരണങ്ങള്‍ക്ക് പിന്നില്‍. ജോണ്‍ എബ്രഹാമാണ് വില്ലനെന്നും ചിത്രത്തിന്റെ കഥ ആദ്യ ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നുമാണ് കുറിപ്പ്.
Also Read: പുത്തൻ ചിത്രവുമായി അനു; കമൻ്റ് ബോക്സിൽ ‘സൈബർ പൊന്നാങ്ങള’മാർക്ക് പഞ്ഞമില്ല!
എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഈ മാര്‍ച്ചിലായിരുന്നു ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്നത്. എന്നാല്‍ കൊവിഡും ലോക്ക്ഡൗണും വില്ലനായി. ഉണ്ണി ആര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്.