ഫോറന്‍സിക് ബോളിവുഡിലേക്ക്; നായകനായി വിക്രാന്ത് മാസെ
Also Read: നടിയെ ആക്രമിച്ച കേസിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും
ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ വിക്രാന്ത് മാസെയാണ് ചിത്രത്തില്‍ നായകനാവുക. മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പുറത്ത് വിട്ടിട്ടില്ല. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Also Read: ‘എഴുത്തുകാരനെ മാറ്റണമെന്ന് ദിലീപ്, ഞാന്‍ ദിലീപിനെ മാറ്റി’; തുറന്നടിച്ച് വിനയന്‍
മലയാളത്തില്‍ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഫോറന്‍സിക് സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനൊ വേഷമിട്ടത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മംമ്ത മോഹന്‍ദാസ്, സെെജു കുറുപ്പ്, രഞ്ജി പണിക്കര്‍, റബ മോണിക്ക തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.