‘പൊളിയാവാണ്ടൊന്നും ജീവിക്കാൻ പറ്റൂല്ല മോളേ’; സൈബറിടം ചർച്ചയാക്കി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ടീസർ!
സംവിധായകൻ ജിയോ ബേബിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ‘രണ്ട് പെൺകുട്ടികള്‍’, ‘കുഞ്ഞുദൈവം’, ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിയോ ബേബി ഒരുക്കുന്ന പുതിയ സിനിമ സിനിമാപ്രേമികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ്. മാൻകൈൻഡ് സിനിമാസ്, സിമ്മെട്രി സിനിമാസ്, സിനിമ കുക്ക്സ് എന്നിവയുടെ ബാനറിൽ ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Also Read: ഗ്ലാമറസായി അനാര്‍ക്കലി
ഈ ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ സുരാജും 2018ലെ മികച്ച നടിയുടെ സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നേടിയ നിമിഷയും വീണ്ടും ഒന്നിക്കുകയാണ്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളുടെ സംഗമവേദി കൂടിയായി മാറുകയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. 2013-ൽ ‘പേരറിയാത്തവരി’ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ സൂരജ് ഇക്കൊല്ലം സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിക്കൊണ്ട് തൻ്റെ പ്രതിഭയുടെ മാറ്റ് കൂട്ടിയിരുന്നു.
Also Read: ജോർജ്ജുകുട്ടി വീണ്ടും; പുതുവത്സര ദിനത്തിൽ ‘ദൃശ്യം 2’ ടീസർ
ജിയോ ബേബി മുൻപ് ഒരുക്കിയ ചിത്രങ്ങളായ’കുഞ്ഞു ദൈവം’, ‘രണ്ട് പെൺകുട്ടികള്‍’ സിനിമകളിലൂടെ ആദിഷ് പ്രവീണിനെയും അന്ന ഫാത്തിമയെയും തേടി മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരങ്ങളും എത്തിയിരുന്നു. അതിനാൽ തന്നെ ഏറെ വിശേഷണങ്ങളാലും സമ്പന്നമാണ് ഈ ചിത്രം. ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ടൊവിനോ ചിത്രവും സംവിധാനം ചെയ്തിരുന്നത് ജിയോ ബേബി ആയിരുന്നു. സാലു കെ തോമസാണ് ചിത്രത്തിൻ്റെഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഫ്രാൻസിസ് ലൂയിസ് ആണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കുന്നത്.