പുത്തൻ മേക്കോവറിൽ രജിഷയെത്തുന്ന ഖൊ ഖൊ; പുത്തൻ പോസ്റ്റർ പങ്കിട്ട് അണിയറപ്രവർത്തകർ!
രജിഷ പുതിയ ചിത്രത്തിൽ ഖൊ ഖൊ താരമായാണ് എത്തുന്നത്. ഖൊ ഖൊ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത് കഴിഞ്ഞദിവസമായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ റിജി നായരാണ്. രജിഷയുടെ പുത്തൻ ഗെറ്റപ്പ് പങ്കുവെച്ചു കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴാണ് ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മരിയ ഫ്രാൻസിസ് എന്നാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.
Also Read: ‘നസ്രിയയെക്കാൾ സുന്ദരിയാണല്ലോ അമാൽ’
ചിത്രത്തിൻ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടോബിന്‍ തോമസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. സിദ്ധാര്‍ഥ് പ്രദീപാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. അധിന്‍ ഒല്ലൂരാണ് ചിത്രത്തിനായി ഡിസൈന്‍ ചെയ്തിരിക്കുന്നത്.