Entertainment

പുതുവത്സരത്തിന് സർപ്രൈസ്: ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ വിശേഷം!

7 വർ‍ഷങ്ങൾക്ക് ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു എന്ന പ്രഖ്യാപനം വന്നതോടെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ചർച്ചയായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായതിനാൽ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്.

ALSO READ:

ലോക്ക് ഡൗണിന് ശേഷം കൊവിഡ് നിയന്ത്രണങ്ങളോട് കൂടിയാണ് അടുത്തിടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്.

ദൃശ്യം 2 ന്റെ ടീസർ പുതുവത്സര സർപ്രൈസായി പുറത്തുവിടും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഒരു മിനിറ്റുള്ള ടീസർ 2021ന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ടീസർ റിലീസിനെക്കുറിച്ച് നേരത്തെ മോഹൻലാലും ആരാധകരെ അറിയിച്ചിരുന്നു.

ALSO READ:

തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിനെ കുറിച്ചുള്ള വിശേഷം മോഹൻലാൽ പങ്കുവെച്ചത്. ദൃശ്യം റിലീസായതിന്‍റെ ഏഴാം വാർഷികത്തിനോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ വിശേഷവും പുറത്തുവന്നത്. ചിത്രീകരണം പൂർത്തിയായ ദൃശ്യം 2 എഡിറ്റിങ്ങ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ‌

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button