‘പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുകയാണല്ലേ ജീ’; അലി അക്ബറിനും മമധര്‍മ്മയ്ക്കും ട്രോള്‍മഴ!
സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്സ് എസ്1എച്ച് 6 കെ ക്യാമറ സ്വന്തമാക്കിയതായി അലി അക്ബര്‍ അറിയിച്ചിരിക്കുകയാണ്. ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോറും തയ്യാറാകുകയാണെന്നും അലി അക്ബര്‍ പറയുന്നു. ഇതിന് പുറമെ സിനിമയ്ക്കായി 80 ഓളം ഖുക്രി കത്തിക്കളും തയ്യാറാക്കിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. കത്തി താന്‍ തന്നെയാണ് ഡിസെെന്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നു.
കുരുക്കൾ അങ്ങട്ട് പൊട്ടട്ടെ മമധർമ്മയ്ക്ക് 6K, ക്യാമറ എത്തി… ഇത് നമ്മുടെ സ്വന്തം…1921 ഒരു തുടക്കം എന്ന് കരുതിയാൽ മതി…ഈ ക്യാമറയുടെ റിസൾട്ട് https://youtu.be/MK8NvJ9pdKc
Posted by Ali Akbar on Thursday, 10 December 2020
Also Read: ‘ഇതാണ് അനുശ്രീയുടെ കൊച്ചിയിലെ ഇടം’; പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തി നടി, വീഡിയോ
എന്നാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച അലി അക്ബറിനെ ട്രോളുകയാണ് സോഷ്യല്‍ മീിഡിയ. ഇതിലൂടെ രാജമൗലിയെ ഔട്ടാക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുകയാണെന്ന് മറ്റ് ചിലര്‍ പറയുന്നു. പണപ്പിരിവിലൂടെ ആളുകളെ അലി അക്ബര്‍ പറ്റിക്കുകയാണെന്നും ആരോപണങ്ങളുണ്ട്. ക്യാമറ കല്യാണ ഷൂട്ടിങ്ങിനായി വാങ്ങിയതാണോ, രണ്ട് ജില്ല സെറ്റ് ആക്കേണ്ട, കുറച്ച് സ്ഥലം കുറയ്ക്കാം, എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്.