Entertainment

നാദിര്‍ഷയുടെ പുതിയ ചിത്രം; ജയസൂര്യയും നമിതയും പ്രധാന വേഷത്തിൽ

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ നടന്നു. അമൽ അക്ബ‍‍ർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി, കേശു ഈ വീടിന്‍റെ നാഥൻ എന്നീ സിനിമകൾക്ക് ശേഷം നാദിർ‍ഷ ഒരുക്കുന്ന സിനിമയാണിത്. ദിലീപ് നായകനായ കേശു ഈ വീടിന്‍റെ നാഥൻ റിലീസിനായി ഒരുങ്ങുകയുമാണ്.

pooja1.

Also Read: തനി നാടൻ പ്രണയവുമായി ‘കരിമഷിക്കണ്ണുള്ള പെണ്ണേ’

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം
റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകരുന്നത്. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം,മുണ്ടക്കയം എന്നിവിടങ്ങളിലാണ്.

pooja 2.

Also Read: 30 സെക്കന്റില്‍ ഭയവും ആകാംഷയും വിതച്ച് പാവ കഥെെകള്‍ ; നെറ്റ്ഫ്ലിക്സിന്റെ തമിഴ് ആന്തോളജി ചിത്രം വരുന്നു

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് ബാദുഷ, നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, എഡിറ്റര്‍
ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി വി ശങ്കര്‍,
വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, പരസ്യകല ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെെലക്സ് എബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍ വിജീഷ് അരൂര്‍, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, വാര്‍ത്ത പ്രചാരണം എ എസ് ദിനേശ് എന്നിവരാണ്.

Also Watch :

ഒരു പെൺകുട്ടിക്ക് വാനിലുയർന്നുപറക്കാൻ ചിറകുകൾ തുന്നുന്ന കഥ…!

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button