നവ്യ നായികയാകുന്ന ‘ഒരുത്തീ’ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ റിലീസിന്
ഇഷ്ടം എന്ന സിനിമയിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയി മാറിയത്. ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്‌മെന്‍റ് വീഡിയോയും പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ദി ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു പോസ്റ്റര്‍ ഇറങ്ങിയിരുന്നത്.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ശക്തമായ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Also Read: ഇത് നിയമവിരുദ്ധമാണ്! തനി നാടൻ ലുക്കിലെത്തിയ ആസിഫ് അലിക്കെതിരെ കമന്‍റുകൾ
രതീഷ് അമ്പാടി മേക്കപ്പ് നിര്‍വ്വഹിക്കുന്ന സിനിമയുടെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.
Also Watch :
നെയ്യാറ്റിൻകര സംഭവത്തിൽ പ്രതികരണവുമായി ജോയ് മാത്യു