Entertainment

ധീരജും ഗോപികയും ഒന്നിക്കുന്ന ‘കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൽക്കി, കര്‍ണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്നീ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നിയും നടി ഗോപിക നായരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കാറൽ മാര്‍ക്സ് ഭക്തനായിരുന്നു’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സാജിർ മജീദ്, വിബിൻ വേലായുധൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നതാണ് ചിത്രം.

first look

കെ കെ ഫിലിംസിന്‍റെ ബാനറില്‍ കെ പി തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, വിനോദ് കോവൂര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. മഹേഷ്‌ മാധവൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജ്യോതിഷ് ടി കാശിയുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ സംഗീതം പകരുന്നു.

എഡിറ്റർ ദാസൽ ഡേവീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു, കല ശരത് മാരി, ശ്രീകുമാര്‍ മലയാറ്റൂര്‍,
മേക്കപ്പ് അർഷാദ്, രഞ്ജിത്ത്, കോസ്റ്റും കുക്കു ജീവൻ, രാഗേഷ് പല്ലിശ്ശേരി, അസോസിയേറ്റ് ഡയറക്ടർ
വിഷ്ണു മാളിയേക്കൽ, അനൂപ് പൂന, പരസ്യകല മനു ഡാവിന്‍സി, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button