ദാസനും വിജയനുമായി ധ്യാനും അജുവും!
ALSO READ:
നവംബര്‍ 25 ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. .
ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റെ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി, എന്നിവരരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും രഞ്ജിനി ഹരിദാസും അതിഥിതാരങ്ങളായും ചിത്രത്തിൽ എത്തുന്നുണ്ട്. അനില്‍ ലാലിന്റെ ഗാനങ്ങള്‍ക്ക് പ്രകാശ് അലക്‌സ് ആണ് ഈണം പകര്‍ന്നത്.
ALSO READ:
ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് കിട്ടിയ പേരാണ് ഇരുവർക്കും അന്നുമുതൽ ഉറ്റ ചങ്ങാതിമാരാണ് ഇവർ . ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും, നര്‍മ്മങ്ങളുമൊക്കെ കൂടിച്ചേര്‍ന്നതാണ് സിനിമ.