Entertainment

തെലുങ്ക് നടൻ രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചു

ശ്രദ്ധേയനായ തെലുങ്ക് താരം രാം ചരണ്‍ തേജയ്ക്ക് കൊവിഡ് പോസിറ്റീവ്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇതേകുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. എനിക്ക് കൊവിഡ് പോസിറ്റീവായി. ലക്ഷണങ്ങളൊന്നുമില്ല, വീട്ടിൽ ക്വാറന്‍റൈനിലാണ്. പെട്ടെന്ന് സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: ശ്രദ്ധേയ തമിഴ് നടൻ അരുൺ അലക്സാണ്ടർ അന്തരിച്ചു

കൂടുതൽ കരുത്തോടെ തിരിച്ചുവരും. എനിക്കൊപ്പം കുറച്ച് ദിവസങ്ങളായി ബന്ധപ്പെട്ടവരെല്ലാം കൊവിഡ് പരിശോധന നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കാം, രാം ചരൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ്.


തെലുങ്ക്.സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനായ രാം ചരൺ ശ്രദ്ധേയമായ നിരവധി തെലുങ്ക് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മൊഴിമാറ്റ സിനിമകളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനാണ്. .വിനയ വിധേയ രാമ, രംഗസ്ഥലം, ധ്രുവ,നായക്,മഗദീര തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. രാജമൗലിക്കൊപ്പം ആര്‍ആര്‍ആര്‍ എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.

Also Read: മോഹൻലാലിനൊപ്പം കറുപ്പണിഞ്ഞ് പിരിച്ചുവെച്ച മീശയുമായി മമ്മൂട്ടി; വൈറലായി പുതിയ ലുക്ക്!

കഴിഞ്ഞ ദിവസം അദ്ദേഹം ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഭാര്യ ഉപാസന, അല്ലു അര്‍ജുൻ, നീഹാരിക തുടങ്ങിയവരും കസിൻസും ആഘോഷങ്ങളിൽ ഒപ്പമുണ്ടായിരുന്നു. അതിനാൽ ഇവരൊക്കെയും ക്വാറന്‍റൈനിൽ പോകേണ്ടതുണ്ട്.

Also Watch :

ഹേ സിനാമികയുടെ ചിത്രീകരണം പൂർത്തിയായി

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button