Entertainment
തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട് : തിരക്കഥാകൃത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചു. 45 വയസ്സായിരുന്നു. കുഞ്ഞിരാമന്‍റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു. ഡിസംബർ 16 മുതൽ കൊവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമായതാണ് മരണകാരണം.
Also Read:
“ഗെറ്റുഗദർ” എന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയായിരുന്നു. സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത്. കോഴിക്കോട് ജില്ലയിലെ മടവൂർ സ്വദേശിയായ ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ് . അച്ചൻ പരേതനായ പത്മനാഭൻ നായർ , അമ്മ സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ് എന്നിവരാണ്. ശവ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോഴിക്കോട് മാവൂർറോഡ് സ്മശാനത്തിൽ നടത്തി.
Also Read: Also Watch :