Entertainment

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദർശനാനുമതി നൽകുന്നത്? തുറന്നടിച്ച് ആര്യാടന്‍ ഷൗക്കത്ത്

പാര്‍വതി തിരുവോത്തിനെയും റോഷന്‍ മാത്യുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി സിത്ഥാർത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചുിരിക്കുകയാണ്. വർത്തമാനം എന്ന ചിത്രത്തനാണ് പ്രദർശനാനുമതി നിഷേധിച്ചത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത് ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.

Also Read: പാർവതി നായികയായ സിനിമ ദേശവിരുദ്ധമെന്ന് സെന്‍സര്‍ ബോര്‍ഡ്; സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു!

ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് എഴുതിയ ട്വീറ്റിനെതിരെ നിര്‍മ്മാതാവ് ആര്യാടന്‍ ഷൗക്കത്ത്. സാംസ്‌കാരിക രംഗത്തെ അടിയന്തിരാവസ്ഥ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ എന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിക്കുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്യാടന്‍ ഷൗക്കത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.
ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്.
ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്റെ
കുലവും ഗോത്രവും നോക്കിയാണോ ?സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button